നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ 1000 കോടി കളക്ഷന്‍ നേടിയ ഭാഗ്യ നായികയായിരിക്കുകയാണ് സാറ അര്ജുന്. ആദിത്യ ധര് സംവിധാനം ചെയ്ത് ഈ മാസം 5 ന് പുറത്തിറങ്ങിയ രണ്‍വീര്‍ സിംഗ് നായകനായ ഹിന്ദി ചിത്രം 'ധുരന്തര്‍' 1000 കോടി കളക്ഷന്‍ മറികടന്നു. ഈ ചിത്രത്തിലെ നായകി കഥാപാത്രം അവതരിപ്പിച്ചത് സാറ യാണ്.
ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍, 40 കാരനായ രണ്‍വീര്‍ സിങ്ങിന് 20 കാരി സാറ അര്‍ജുനാണോ ജോഡിയായി അഭിനയിക്കുന്നത് എന്ന് കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. കൗമാര ഘട്ടം പിന്നിട്ടെങ്കിലും സാറയ്ക്ക് 'കുഞ്ഞു' താരമായിരുന്നപ്പോഴുള്ള അതേ ബാലിശമായ മുഖമാണ് ഉള്ളതെന്നതാണ് ഇതിന് കാരണം. ......
കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്
ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. ......
കളമശ്ശേരി: ഗ്രന്ഥശാലാ പ്രവർത്തകനും കവിയുമായ കെ പളനിയുടെ ' മാവേലി നാടിൻ മധുര സ്വപ്നങ്ങളെ ' എന്ന കവിതാ സമാഹാരം തേവക്കലിൽ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കവിയുടെ ഗൃഹാങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകാശനം ചെയ്തു. മലയാള കാവ്യസാഹിതി പ്രസിഡൻ്റ് കാവാലം അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി കളമശ്ശേരി മണ്ഡലം സെക്രട്ടറി കൊടുവഴങ്ങ ബാലകൃഷ്ണൻ കവി ദിനേശ് പുലിമുഖത്തിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ......
ബംഗളുരുവിലെ യെലഹങ്കയ്ക്ക് സമീപമുള്ള കൊഗിലു പ്രദേശത്തെ ഫക്കീർ കോളനിയിലെയും വാസിം ലേഔട്ടിലെയും നാനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ജിബിഎ അധികൃതർ ഇടിച്ചുനിരത്തിയത് കഴിഞ്ഞയാഴ്ചയാണ്. പുലർച്ചെ നടന്ന ബുൾഡോസർ ആക്രമണത്തിൽ വീടുകൾ തവിടുപൊടിയായി. ......
കൊച്ചി: ആധുനിക കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ആധാരശില പാകിയ, കേരളം കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രതന്ത്രജ്ഞൻ ലീഡർ കെ കരുണക്കാരന്റെ സ്മരണക്കായി പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് 'കെ. ......
കൊച്ചി: ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കൊച്ചിൻ കാർഡിയാക് ഫോറത്തിൻ്റെ പ്രസിഡൻ്റായി ഡോ. ലൂയി ഫിഷറിനെയും സെക്രട്ടറിയായി ഡോ.......
ദോഹ : ഖത്തറിൽ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തകനും റിട്ടയേർഡ് മെഡിക്കൽ ഓഫീസറുമായ ഡോക്ടർ കക്കാട്ട് ഉസ്മാന് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ അരോമ ദർബാർ ഹാളിൽ സ്വീകരണം നൽകി. ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം ചെയ്തു. ......
ദോഹ: കാപ്, ജെ.സി.ഐ അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന് ജനുവരി 1 മുതല്‍ 31 വരെ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി 16ാമത് തവണയാണ്
മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് കാമ്പയിന് നടത്തുന്നത്.
ഖത്തറിലെ വിദേശി തൊഴിലാളികളില്‍ വിശിഷ്യ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളില്‍ ലൈഫ് സ്റ്റൈല്‍ ഡിസീസുകള്‍ കണ്ടെത്തുന്നതിനാണ് കാമ്പയിന് ലക്ഷ്യം വെക്കുന്നതെന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ചീഫ് സ്ട്രാറ്റജിക് ഓഫിസര്‍ അല്‍ക മീര സണ്ണി വിശദീകരിച്ചു. ......
തൃശ്ശൂർ: തദ്ദേശ ഭരണമാറ്റത്തെച്ചൊല്ലി മറ്റത്തൂർ പഞ്ചായത്തിൽ ഉടലെടുത്ത രാഷ്ട്രീയ പോര് കനക്കുന്നു. ഭരണം പിടിക്കാൻ ബി.ജെ.പി പിന്തുണ തേടിയ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുകയാണെന്ന ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചപ്പോൾ, മുഖ്യമന്ത്രി മോദിക്കും അമിത് ഷായ്ക്കും വഴങ്ങുന്നയാളാണെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം: കേരള സർക്കാർ കൊണ്ടുവന്ന ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) നിയമം നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ (SOP) വിവാദത്തിലേക്ക്. പാവപ്പെട്ട കർഷകരെയും സാധാരണക്കാരായ കുടിയേറ്റക്കാരെയും സഹായിക്കാനെന്ന പേരിൽ കൊണ്ടുവന്ന നിയമത്തിന്റെ പ്രധാന ആനുകൂല്യങ്ങൾ ലഭിക്കുന്നത് വൻകിട വാണിജ്യ സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കുമാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അട്ടിമറിക്കപ്പെടുന്ന ലക്ഷ്യങ്ങൾ
അർഹരായ സാധാരണക്കാർക്ക് പട്ടയം നൽകുക എന്ന മാനുഷിക പരിഗണന മുൻനിർത്തിയാണ് നിയമ ഭേദഗതി അവതരിപ്പിച്ചതെങ്കിലും, ഡിസംബർ 16-ന് പുറത്തിറങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം ഗുണഭോക്താക്കളുടെ പട്ടികയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ......